1879ല്‍ വില്യം വുണ്ടാണ് ലോകത്തിലെ ആദ്യത്തെ മനഃശാസ്ത്ര പരീക്ഷണ ശാല സ്ഥാപിച്ചത്. ജര്‍മ്മനിയിലെ യൂണിവേഴ്സിറ്റി ഓഫ് ലിപ്പ്സിഗന്റെ കീഴിലാണ് ഈ മനഃശാസ്ത്ര പരീക്ഷണശാല സ്ഥാപിതമായത്. ഈസ്ഥാപനം അധുനിക മനശാസ്ത്ര ശാഖയുടെ ആദ്യപ്രസ്ഥാനമായി ഇന്നും അറിയപ്പെട്ടുവരുന്നു. അതിന്നാല്‍ തന്നെ തീര്‍ച്ചയായും വില്ല്യം വൂണ്ടിനെ മനഃശാസ്ത്രത്തിന്റെ പിതാവായി കണകാക്കണം. മനശാസ്ത്ര മേഖലയെ സംബദ്ധിച്ചിടത്തോള്ളം വൂണ്ട് പ്രധാന്യമേറിയ വ്യക്തിയാണ്. മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഘടനാപരവും പ്രവര്ത്തനാധിഷഠവുമായ വിധത്തില്‍ വിശകലനം ചെയ്യേണ്ടതിന്റെ പ്രാധാന്യം ഉള്‍കൊണ്ട് വില്ല്യംവൂണ്ട് മനഃശാസ്ത്രത്തെ ഫിലോസഫിയില്‍ നിന്നും വേര്‍ത്തിരിച്ചത് ഇന്നും ലോകപ്രസിദ്ധമായി തന്നെ നിലകൊള്ളുന്നു. തുടര്‍ന്ന് മനഃശാസ്ത്ര മേഘലക്ക് അതിന്റെതായ മാനദ്ദണ്ഡത്തിലും നിയന്ത്രണത്തിലും ഊന്നല്‍ നല്‍കികൊണ്ടുള്ള പഠനത്തിനും അദ്ദേഹം ആരംഭം കുറിച്ചു.
വില്ല്യം വൂണ്ട് തുടക്കമിട്ട ڇ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എക്സിപിരിമെന്റല്‍ സൈക്കോളജി ڈ
മനഃശാസ്ത്ര പഠനത്തിലാണ് മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. തുടക്കത്തില്‍ ജര്‍മ്മനിയിലെ തത്ത്വശാസ്ത്രജ്ഞന്മാരുക്കും വിദ്ദ്യാര്ത്ഥികള്ക്കുമായിരുന്നു പ്രവേശനവും പരീക്ഷണശാലയുടെ ഉപയോഗവും ലഭിച്ചതെങ്കിലും, പിന്നീട് അമ്മേരിക്ക ബ്രിട്ടന് എന്നിവടങ്ങളിലെ പണ്ഡിതനമാരും വിദ്ദ്യാര്ത്ഥികളും പഠനശാല ഉപയോഗിക്കുവാന്‍ തുടങ്ങി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്ഥാപിതമായ എല്ലാ മനഃശാസ്ത്ര പരീക്ഷണശാലകളും വൂണ്ടിന്റെ പ്രവര്‍ത്തനത്തെ മാത്യകയാക്കിയാണ് രൂപകല്പന ചെയ്തുവന്നത്. വാസ്തവത്തില്‍ വൂണ്ടിന്റെ പഠനവിഷയം ഫിസിയോളജി(ശരീരശാസ്ത്രം)അയിരുന്നു. ശരീരശാസ്ത്രവും പ്രവര്‍ത്തനവും പഠിച്ചെടുക്കുന്നതില്‍ നിന്നും വൂണ്ടിന് ലഭിച്ച അറിവാണ് അദ്ദേഹത്തെ എക്സിപിരിമെന്റല്‍ സൈക്കോളജിയിലേക്ക് നയിച്ചത്. മനുഷ്യന്റെ പ്രതീകരണ സമയം(ൃലമരശേീി ശോല), ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം(ലെിീൃ്യെ ുൃീരലലൈെ), ഏകാഗ്രത(മലേേിശേീി) ഇവ മൂന്നും ഒരുപോലെ സംയോജിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വൂണ്ട് പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു. വെളിച്ചം, ശ്ബ്ദം, ക്രമമായ ശബ്ദതാളങ്ങള്‍ എന്നിവയോട് മനുഷ്യന് പുലര്‍ത്തുന്ന സംവേദനം (ഉത്തേജനം) എപ്പ്രകാരമാണന്ന് വൂണ്ട് കണ്ടെത്താന്‍ ശ്രമിച്ചിരുന്നു.
ബാഹ്യലോകത്ത് നിന്നും നിരീക്ഷക്കപ്പെടുന്ന വസ്തുതകളും അറിവുകളും ഇന്ദ്രിയങ്ങളിലൂടെ പ്രവേശിച്ച് മനുഷ്യമനസ്സില്‍ ഉണര്‍ത്തുന്ന ചിന്തകളും തോന്നലുകളും വികാരങ്ങളും എപ്പ്രകാരമാണെന്ന് രേഖപ്പെടുത്തികൊണ്ടുള്ള പഠനം വൂണ്ട് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഗവേഷണം ഘടനാപരമായ പ്രവര്‍ത്തനം കൂടാതെ ശരീരത്തിനുള്ളില്‍ രസതന്ത്രപരമായി ഉണ്ടാകുന്ന വ്യതിയാനങ്ങളും അവയോട് മനുഷ്യന് എങ്ങിനെ പ്രതീകരിക്കുന്നുവെന്നും രേഖപ്പെടുത്തി വെക്കുവാന്‍ തുടങ്ങിയിരുന്നു.
116 സൈക്കോളജി പഠിതാക്കള്‍ ഉള്‍പ്പെടെ 186 വിദ്ദ്യാര്‍ത്ഥികള്‍ക്ക് വൂണ്ട് തന്റെ പഠന ഗവേഷണ കാലയളവില്‍ പരിശീലനം നല്‍കിയിരുന്നു. ഇത് അദ്ദേഹത്തിന്റെ പ്രവര്‍ത്തികളും തിയറികളും ലോക പ്രസിദ്ധമാക്കാന്‍ കാരണമാക്കി. പരിശീലനം നേടിയവരില്‍ എഡവേര്‍ഡ് ടിച്ചനറര്(ലറംമൃറ ശേരേവലിലൃ) ആയിരുന്നു പ്രധാന്യ. വൂണ്ടിന്റെ കീഴിലുള്ള മനഃശാസ്ത്ര പഠനത്തില്‍ നിന്നും ലഭിച്ച അറിവ് ടിച്ചനറിലും തന്റെതായ തിയറി കണ്ടെത്താന്‍ പ്രചോദനമേകി. അപ്പ്രകാരം ടിച്ചനര് മുന്നോട്ട് വെച്ച തിയറിയാണ് സ്ട്കച്ചറലിസം(ൃൗരെേൗൃമേഹശാെ). അതായത് മനസ്സിന്റെ അടിസ്ഥാന ഘടകങ്ങളുടെ വിശകലനം. വൂണ്ട് മനുഷ്യ മനസ്സിന്റെ ഘടനയെകുറിച്ച് (ശിൃീുലേെരശേീി) പഠിക്കുവാന്‍ ആഗ്രഹച്ചിരുന്നുവെങ്കിലും റിഡ്കഷനിസ (ൃലറൗരശേീിശാെ)ത്തിലാണ് വിശ്വാസിച്ചിത്. എന്തന്നാല്‍ ബോധാവസ്ഥ ഒന്നും നഷ്ടപ്പെടാതെ തന്നെ പൊട്ടിചിതറി തകരാറുകള്‍ക്ക് അടിസ്ഥാനപരമായ ഘടകങ്ങളിലെതെങ്കിലും ഒന്നായിതീരുന്ന പ്രക്രിയയാണ് റിഡ്ക്ഷനിസം.
ബോധപൂര്‍വ്വം മനസ്സിലാക്കാന്‍ കഴിയാത്ത മാനസികാവസ്ഥകള്‍(രീിരെശീൗെ ാലിമേഹ മെേൗേെ) ആത്മ പരിശോധനയിലൂടെ പഠനവിധേയമാക്കമെന്ന് വൂണ്ട് വാദിച്ചു. വൂണ്ടിന്റെ ആത്മപരിശോധന സാധാരണമായ ഒരു പ്രവര്ത്തിയല്ലങ്കിലും സ്വയം മാനസിക വിലയിരുത്തല്‍(ലെഹളലഃമാശിമശേീി) വളരെ ആഴത്തില്‍ പ്രായോഗികമാക്കേണ്ട ഒന്നാണ്. നേരത്തെ ലഭിച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം വിലയിരുത്തുവാന്‍ വൂണ്ട് തന്റെ വിദ്ദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുകയും അതിലൂടെ വ്യക്തിപരമായ മാനസികാവസ്ഥക്ക് വ്യാഖ്യാനം നല്കുവാന് കഴിയുമെന്ന സിദ്ധാന്തത്തില്‍ എത്തിച്ചേര്‍ന്നു. വൂണ്ടിന്റെ വ്ദ്ഗദ പരിശീലനം ലഭിച്ച വിദ്ദ്യാര്‍ത്ഥികള്‍ ശബ്ദമുണ്ടാക്കുന്ന സമയമാപിനി(ാലൃീിീാലേ) ഉപയോഗിച്ച് സ്വയം ഉത്തേജനം(പ്രേരണ) നല്കി അനുഭവം ഉള്ളവാക്കി ശേഷം ഉത്തേജനത്തിലൂടെ അവര്‍ എന്തു ചിന്തിക്കുന്നുവെന്ന് റിപ്പോര്‍ട്ടും തയ്യാറാക്കിച്ചിരുന്നു. എല്ലാവര്ക്കും ഒരേ ഉത്തേജനം ഒരേ അളവില്‍ ഒരേസമയത്ത് നല്കി ഓരോരുത്തരുടെയും ചിന്തകളും തോന്നലുകളും നിരീക്ഷിക്കുകയും അതിനനുസരിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
1920കളുടെ അവസാനത്തോടെ വൂണ്ടിന്റെ ആത്മപരിശോധന വിശകലനരീതി അടിസ്ഥാനപരമായി മനഃശാസ്ത്ര രംഗത്ത് നിലനിന്നില്ല. എങ്കിലും മനശാസ്ത്രത്തെ ഒരു പരീക്ഷണാത്മക ശാസ്ത്രശാഖയെന്ന് വ്യക്തമാക്കിയതാണ് അദ്ദേഹത്തിന്റെ മഹത്തായ സംഭാവന. വളരെ ശ്രദ്ധപൂര്വ്വമായിരുന്നു അദേഹം തന്റെ പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. ഇത് മറ്റു ഗവേഷകര്‍ക്കും ബിഹേവിയറിസ്റ്റുക ള്‍ക്കും ശക്തമായ പ്രചോദനമായി തീര്‍ന്ന് കൂടുതല്‍ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തുവാനിടയാക്കി. എന്നിരുന്നാലും, പിന്നീട് വന്ന സ്ക്കിന്നര്‍ ഉള്‍പ്പെടെയുള്ള പല സൈക്കോളജിസ്റ്റുമാരും ആത്മപരിശോധന രീതി തുടര്‍ന്നുവെങ്കിലും ഇത് ശാസ്ത്രീയമായതല്ലന്ന വാദം ഉന്നയിച്ചിരുന്നു. കാരണം ആത്മപരിശോധനയുടെ ഫലം ഓരോ വ്യക്തികളുടെയും മാനസികാവസ്ഥയെ ആശ്രയിച്ചും, ഉത്തേജനവും മറ്റും വെത്യസ്ഥമായിരിക്കുമെന്നും, അത് ബാഹ്യമായ പെരുമാറ്റത്തിലൂടെ മാത്രമെ അളക്കുവാന്‍ സാധിക്കുകയുള്ളുവെന്നും സ്ക്കിന്നര്‍ വാദിച്ചു. കോഗ്നിറ്റീവ് സൈക്കോളജി (ബോധവത്കരണ മനഃശാസ്ത്രം) അടിസ്ഥാനപരമായി ചിന്തകള്‍(വേീൗഴവേെ), സങ്കല്‍പ്പം(ശാമഴലെ), വികാരാനുഭൂതി (ളലലഹശിഴെ) എന്നീ മൂന്ന് ഘടകങ്ങളില്‍ കേന്ദ്രീകരിച്ചാണ് പ്രത്യക്ഷ ബോധ പക്രിയയെ (ുലൃരലുൗമേഹ ുൃീരലലൈെ)കുറിച്ച് പഠിക്കുന്നത്. ഇതും വൂണ്ടിന്റെ ശൈലിയാണെന്ന് മനസ്സിലാക്കിയതോടെ ബോധവ്തക്യത മനശാസ്ത്രത്തിലേക്ക് (രീഴിശശ്ലേ ു്യെരവീഹീഴ്യ) കൂടുതല്‍ ഗവേഷകര്‍ ആകര്ഷരാവാന് തുടങ്ങി.
ഇന്നും പരീക്ഷണാത്മ മനഃശാസ്ത്ര ശാഖയുടെ പിതാവായി വൂണ്ട് അറിയപ്പെടുന്നു. ലോകചരിത്രത്തില്‍ അദ്ദേഹത്തിന് ലഭിച്ച അംഗീകാരം ഇന്നും സുരക്ഷിതമായി തന്നെ നിലകൊള്ളുന്നു. ഇത്രയൊക്കെ പറഞ്ഞുവെങ്കിലും ഭാവിയില്‍ മനസ്സിന്റെ പഠനത്തില്‍ പരീക്ഷണാതമക സമീപനത്തിന്റെ സാധ്യത വിരളമാണെന്നും വൂണ്ട് മനസില്ലാക്കിയിരുന്നു. മാനുഷിക മനഃശാസ്ത്രത്തിന്റെ എല്ലാവശങ്ങളും അന്വേഷി ക്കപ്പടെണ്ടതുണ്ടെങ്കില് മറ്റു പുതിയ മാര്‍ഗ്ഗങ്ങളും അവലംഭിക്കേണ്ടതായി വരുമെന്നും അദ്ദേഹം ചൂണ്ടികാട്ടി
© Copyright 2020. All Rights Reserved.